തിരൂര്‍: സുന്നി യുവജന സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത വിശദീകരണ സമ്മേളനം ഇന്ന് (വെള്ളി) വൈകിട്ട് 5 മണിക്ക് തിരൂര്‍ കോരങ്ങത്ത് മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി നഗറില്‍ നടക്കും. സമസ്ത സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രവാചക കേശമെന്ന വ്യാജേന വമ്പിച്ച സാമ്പത്തിക ചൂഷണം നടത്തി ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്താമെന്ന വ്യാമോഹത്തോടെ ഇറങ്ങിപ്പുറപ്പെട്ട കാന്തപുരം വിഭാഗത്തിന് തിരിച്ചടിയായി സ്വന്തം പാളയത്തില്‍ തന്നെ പട നടക്കുന്ന പശ്ചാത്തലത്തില്‍ സുന്നി സമൂഹത്തിന് യാദാര്‍ത്ഥ്യം ബോധ്യപ്പെടുത്തി വിശ്വാസികളെ ഇത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ഉത്തമ ലക്ഷ്യത്തോട് കൂടിയാണ് സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്.
കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുന്ന സമ്മേളനത്തില്‍ ഹാജി എ.മരക്കാര്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ലാ ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.പി കടുങ്ങല്ലൂര്‍, സ്വാലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സലീം എടക്കര എന്നിവര്‍ പ്രസംഗിക്കും.കേരള ഇസ്ലാമിക് റൂംമിലും റേഡിയോ വിലും സം പ്രേഷണം ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡസ്ക് അറിയിച്ചു
കെ. ഐ. സി. ആര്. റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക