ജിശാന്‍ മാഹിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നൌഷാദ്‌ അഹ്‌സനി. വെല്ലുവിളി സ്വീകരിച്ച്‌ ഓണ്‍ലൈനിലൂടെ ജിശാനും രംഗത്ത്‌

കഴിഞ്ഞ ദിവസം വിഘടിത ക്ലാസ്സ്‌ റൂമില്‍ നൌഷാദ്‌ അഹ്‌സനി നടത്തിയ ആരോപണങ്ങള്‍ക്ക്‌ ഓണ്‍ലൈനില്‍ സ്വന്തം ചാറ്റ്‌ റൂം തുറന്ന്‌ ജിശാന്‍ മാഹി മറുപടി നല്‍കുന്നു. മര്‍കസിലെ മുടി വ്യാജമാണെന്ന്‌ അഹ്‌സനി വ്യക്തമാക്കുന്ന കൂടുതല്‍ ക്ലിപ്പുകളുമായി താന്‍ ഇന്നും ഓണ്‍ലൈനില്‍ എത്തുമെന്നും മറുപടി പറയാന്‍ തയ്യാറാവണമെന്നും തെറ്റിദ്ധരിച്ചവര്‍ സത്യം മനസ്സിലാക്കണമെന്നും ജിശാന്‍ തന്റെ ഫൈസ്‌ബുക്കിലൂടെ അറി.യിച്ചിട്ടുണ്ട്‌..(ജിശാന്റെയും അഹ്‌സനിയുടെയും കൂടുതല്‍ ക്ലിപ്പുകള്‍ ഉള്‍പ്പെടുത്തിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിവരണം ഇന്ന്‌ രാത്രിയും ഉണ്ടായിരിക്കുമെന്ന്‌ അഡ്‌മിന്‍ ഡെസ്‌ക്‌ അറിയിച്ചിട്ടുണ്ട്‌).