അബുദാബി ഹാദിയ കമ്മിറ്റി മഹല്ല് സംഗമം നടത്തി

അബുദാബി : ഹാദിയ അബുദാബി കമ്മിറ്റിക്ക് കീഴില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ മഹല്ല് സംഗമം നടത്തി. മുപ്പത്തഞ്ചോളം മഹല്ല് ഭാരവഹികള്‍ പങ്കെടുത്ത സദസ്സില്‍ "മാതൃക മഹല്ല് - പ്രയോഗ വല്‍ക്കരണത്തിന്റെ രീതിശാസ്ത്രം" എന്ന തലക്കെട്ടില്‍ ഉസ്താദ്‌ ഉമര്‍ ഹുദവി പൂളപ്പാടം വിഷയാവതരണം നടത്തി. അബുദാബിയിലെ മഹല്ല് കമ്മിറ്റികള്‍ക്ക് ഹാദിയയുമായി കൈ കോര്‍ത്ത്‌ നാട്ടിലെ മഹാല്ലുകളില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന വിവിധയിനം പരിപാടികള്‍ വളരെ ആഴത്തില്‍ അവതരിപ്പിച്ച അദ്ധേഹത്തിന്റെ പ്രഭാഷണം ജനങ്ങളെ ആവേശഭരിതമാക്കി. പ്രസംഗശേഷം ശ്രോതാക്കള്‍ പലരും അഭിപ്രായവും പിന്തുണയും രേഖപ്പെടുത്തിയത് നവ്യാനുഭവമായി. ഹാദിയ ദേശീയ സെക്രട്ടറി ഇ പി കബീര്‍ ഹുദവി അഞ്ച്ച്ചവിടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി മുഹമ്മദ്‌ ഹുദവി ഒഴുകൂര്‍ സ്വാഗത പ്രസംഗം നടത്തി. ഇസ്ലാമിക്‌ സെന്റര് ആക്ടിംഗ് പ്രസിഡന്റ്‌ മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ സദസ്സിനു ആശംസയര്‍പിച്ചു. ബഷീര്‍ ഹുദവി നന്ദി പ്രകാശനം നടത്തുകയും ചെയ്തു.
- HADIA ABU DHABI