രാമന്തളിയുടെ മുടി സ്‌നേഹത്തില്‍ ആത്മാര്‍ത്ഥതയില്ല
കാന്തപുരത്തിന്റെ തെറ്റ് തിരുണമെന്ന് അഹ്‌സനി പറഞ്ഞിട്ടുണ്ട്
ജിശാന്‍ മാഹി |
കഴിഞ്ഞ ദിവസം രാത്രിയാണ് ഇന്ത്യന്‍ സമയം 9 മണിക്കു ശേഷം പുലര്‍ച്ചെ 3 മണി വരെ നീണ്ടു നിന്ന വിശദീകരണങ്ങളും ചോദ്യോത്തരങ്ങളുമായി ജിശാന്‍ ബൈലക്‌സ് മെസ്സഞ്ചറിലെ സ്വന്തം ചാറ്റ് റൂമിലെത്തിയത്.
നേരത്തെ തന്റെ ഫൈസ് ബുക്കു വഴി ചാറ്റ് റൂമിലെത്തുന്ന സമയവും രാമന്തളിയോടുള്ള നിരവധി ചോദ്യങ്ങളും മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ഐഡികള്‍ എത്തിയ ചാറ്റ് റൂമും ജിശാന്റെതായിരുന്നു.
തുടര്‍ന്ന് രാമന്തളിക്കും നൌഷാദ് അഹ്‌സനിക്കുമെതിരെ കൂടുതല്‍ ചോദ്യശരങ്ങളുതിര്‍ത്തും മുടി ഗ്രൂപ്പിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാഴ്‌ത്തിയുമാണ് ജിശാന്‍ തന്റെ വിശദീകരണങ്ങള്‍ ആരംഭിച്ചത്.
നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്കും ക്ലിപ്പുകള്‍ക്കും പുറമെ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണദ്ധേഹം വെളിപ്പെടുത്തിയത്.. തന്റെ നേതൃത്വതത്തിന് പറ്റിയ ഒരു തെറ്റ് തിരുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ നടത്തുന്ന അന്വേഷണത്തിന് രഹസ്യമായി തന്നെ പിന്തുണച്ചതും തനിക്ക് പ്രചോദനം നല്‍കിയതും സാക്ഷാല്‍ നൌഷാദ് അഹ്‌സനി തന്നെയാണെന്നും കാന്തപുരത്തിന് തെറ്റു പറ്റിയെന്നും നമുക്കത് തിരുത്തണമെന്നതടക്കമുള്ള അദ്ധേഹത്തിന്റെ സംഭാഷണങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇനിയും അദ്ധേഹം രംഗത്തിറങ്ങിയാല്‍ താനതെല്ലാം പുറത്തു വിടുമെന്നും ജിശാന്‍ പറഞ്ഞു.

രാമന്തളിയുടെ മുടി സ്‌നേഹത്തില്‍ ഒട്ടും ആത്മാര്‍ത്ഥയില്ല. ഉണ്ടായിരുന്നുവെങ്കില്‍ അദ്ധേഹം ചാനലില്‍ നല്‍കിയ പൊ•ളയുടെ സംസാര ഭാഗം അതാകുമായിരുന്നില്ല. തന്റെ വിശ്വാസത്തെ കൂടി ഖണ്‌ഢിക്കുന്ന ഭാഗങ്ങള്‍ ആരെങ്കിലും പുറത്തു കേള്‍പ്പിക്കുമോയെന്നും അദ്ധേഹം രാമന്തളിയുടെ കേശ സ്‌നേഹത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാത്രവുമല്ല, രാമന്തളിയുടെ മുടി സ്‌നേഹം ചോദ്യം ചെയ്യുന്ന വേറെയും സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

പരസ്യമായി കാന്തപുരത്തെ തള്ളിപറയാന്‍ തയ്യാറായില്ലെങ്കിലും ചില ചോദ്യങ്ങളോടുള്ള പ്രതികരണത്തില്‍ കാന്തപുരത്തെയും ജിശാന്‍ ഖണ്‌ഢിച്ചു.
ജാലിയാ വാലയുടെ മുടി വിരിഞ്ഞുവെന്ന് തന്നോടും ഉസ്‌താദ് പറഞ്ഞിരുന്നു. എന്നാല്‍ അദ്ധേഹത്തിന് ലഭിച്ചത് ജാലിയാവാലയുടെ മുടിയാണെങ്കില്‍ അത് ഒരിക്കലും വിരിയില്ലെന്നും ബോംബെയില്‍ പോവര്‍ക്കെല്ലാം അക്കാര്യം ബോധ്യപ്പെടുമെന്നും അപ്രകാരമുള്ള അത്ഭുത സിദ്ധിയുള്ള മുടിയാണെങ്കില്‍ അക്കാര്യം മാലോകരുടെ മുമ്പില്‍ കാണിക്കാനും വിശ്വാസമുറപ്പിക്കാനും അദ്ധേഹം തയ്യാറാവേണ്ടിയിരുന്നുവെന്നും അതു വ്യാജം തന്നെയാണെന്നും ജിശാന്‍ തറപ്പിച്ചു പറഞ്ഞു.
തന്റെ ഈ വാദം ക്രിത്യവും വ്യക്തവുമാണെന്നും ആരെന്തു പറഞ്ഞാലും ഓഫര്‍ നല്‍കിയാലും താന്‍ ഈ ഉദ്യമത്തില്‍ നിന്നും പി•ാറാന്‍ തയ്യാറല്ലെന്നും തന്റെ വിശദീകരണങ്ങള്‍ മുഴുവന്‍ ഏറെ വൈകാതെ ഇന്റര്‍നെറ്റില്‍ അപ്ലോഡു ചെയ്യുമെന്നും ആവശ്യമെങ്കില്‍ ഇനിയും ഓണ്‍ലെനിലെത്തുമെന്നും വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ജിശാന്‍ പറഞ്ഞു.