കാന്തപുരം പണ്ഡിത വേഷം അഴിച്ച് വെക്കണം : SKSSF തൃശൂര്‍

തൃശൂര്‍ : പ്രവാചകന്റെതെന്ന് അവകാശപ്പെട്ട് കൊണ്ട് വന്ന കേശം വ്യാജമാണന്ന് തെളിയിക്കപ്പെടുന്ന പുതിയ വെളിപ്പെടുത്തലുകള്‍ തന്റെ ചേരിയില്‍ നിന്ന് തന്നെ പുറത്ത് വന്ന സാഹചര്യത്തില്‍ കാന്തപുരം പണ്ഡിത വേഷം അഴിച്ചുവെച്ച് പൊതുസമൂഹത്തിന്റെ മുന്നില്‍ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് പറയണമെന്നും തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു കൊടുക്കണമെന്നും SKSSF തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വ്യാപകമായി പണപ്പിരിവ് നടത്തി സാമ്പത്തിക ഭദ്രത നേടുകയായിരുന്നു കാന്തപുരത്തിന്റെ ലക്ഷ്യമെന്നും ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ എം..സി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ്‌കോയ തങ്ങള്‍ ഇബ്രാഹീം ഫൈസി പഴുതാന, ശഹീര്‍ ദേശമംഗലം, ബഷീര്‍ ഫൈസി ദേശമംഗലം, ഇമ്പിച്ചിക്കോയ തങ്ങള്‍ , ശബീര്‍ അകലാട്, ഇബ്രാഹീം ഫൈസി പഴയന്നൂര്‍ , ശരീഫ് ദാരിമി ചിറയങ്ങാട്, സിദ്ധീഖ് ബദ്‌രി, നൂറുദ്ദീന്‍ യമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
- SKSSF THRISSUR