വ്യാജ കേശം; SYS വിശദീകരന സമ്മേളനം ഇന്ന് മലപ്പുറത്ത്; തൽ സമയ സംപ്രേഷണം ക്ലാസ്സ്‌ റൂമിൽ

മലപ്പുറം: വ്യാജ പ്രചരണത്തിലൂടെ ആത്മീയ ചൂഷണം നടത്തി കോടികള്‍ പിരിച്ചെടുത്ത വിഘടിത വിഭാഗം കേശം വ്യജമാണെന്ന് സമ്മതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (12 ന് വ്യാഴം) സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് ആദര്‍ശ വിശദീകരണ സമ്മേളനം നടത്തും. 
വൈകുന്നേരം സുന്നി മഹല്‍ പരിസരത്ത് നടക്കുന്ന സമ്മേളന വിജയത്തിന് വേണ്ടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (കണ്‍വീനര്‍) പി.കെ ലത്വീഫ് ഫൈസി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. 
ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിക്കും. പരിപാടിയുടെ തൽസമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌റൂമിൽ ലഭ്യമായിരിക്കും.ക്ലാസ്സ്‌ റൂം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.