വ്യാജ കേശവും ഭിന്നിപ്പും; പൊന്‍മളക്കു പിന്നില്‍ ശിഷ്യരും പ്രമുഖരും സംഘടിച്ചു; ഗത്യന്തരമില്ലാതെ രണ്ടാം ഗ്രൂപ്പുകാർ മുഹമ്മദ്‌ രാമന്തളിയെ പുറത്താക്കി

തന്നെ പുറത്താക്കിയത്‌ കാട്ടു നീതിയെന്നും തന്റെ ക്ലിപ്പ്‌ കൈമാറ്റം കാന്തപുരത്തിന്റെ അറിവോടെയായിരുന്നുവെന്നും രാമന്തളി, കാന്തപുരത്തിന്റെ പ്രവര്‍ത്തികളെല്ലാം അപഹാസ്യമെന്ന്‌ പൊന്‍മള
കെപി മുഹമ്മദ് രാമന്തളി
വ്യാജകേശ വിവാദവുമായി ബന്ധപ്പെട്ട്‌ വിഘടിത പാളയത്തിലെ പട കൂടുതല്‍ രൂക്ഷമായി.
വ്യാജകേശത്തെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കുകയും തന്നോടു ബന്ധപ്പെട്ടവരോട്‌ അതേ കുറിച്ച്‌ അവബോധം നല്‍കുകയും ചെയ്‌ത പൊന്‍മളയുടെ സംഘടനാവിരുദ്ധ നിലപാടുകള്‍ താല്‍ക്കാലികമായി മറച്ചുവെച്ച്‌ അദ്ധേഹത്തെ സംരക്ഷിക്കാനും അതേ സമയം  ഗത്യന്തരമില്ലാതെ മുഹമ്മദ്‌ രാമന്തളിയെ പുറത്താക്കാനും രണ്ടാം ഗ്രൂപ്പ്‌  തീരുമാനിച്ചു.  
വിഘടിത പാളയത്തില്‍ പൊന്മളയെ പിന്തുണക്കുന്ന മുടിവിരുദ്ധരായ ഒന്നാം ഗ്രൂപ്പിന്റെ ശക്തിയും ആര്‍ജ്ജവവും നേരത്തെ അറിയപ്പെട്ടതാനെങ്കിലും  കാന്തപുരം വിഭാഗത്തിന്റെ(മുടി അംഗീകരിക്കുന്ന ഗ്രൂപ്പിന്റെ) ശക്തിദുര്‍ഗ്ഗവും പോരാളിയുമായി  വര്‍ത്തിക്കുന്ന മുഹമ്മദ്‌ രാമന്തളിയെ പുറത്താക്കുന്നതിലൂടെ പൊന്മള ഗ്രൂപ്പ്‌, കാന്തപുരം ഗ്രൂപ്പിനെ ഹൈജാക്ക്‌ ചെയ്യപ്പെട്ടതായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്.
വിവാദവുമായി ബന്ധപ്പെട്ട്‌ കാന്തപുരം ഗ്രൂപ്പിനെ അപഹസിക്കുന്ന പൊന്‍മളഗ്രൂപ്പിന്റെ കൂടുതല്‍ ക്ലിപ്പുകളും തെളിവുകളും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ഇതിൽ ജിശാൻ മാഹി എന്ന പ്രവർത്തകനും പൊന്മളയും തമ്മിലുള്ള ടെലഫോണ്‍ സംസാരങ്ങളും ഇരു ഗ്രൂപ്പ്‌ നേതാക്കളും പരസ്പരം നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളും ഉൾപ്പെടുന്നുണ്ട്.
കൂട്ടത്തിൽ, തന്നെ പുറത്താക്കിയ നടപടി കാട്ടു നീതിയാണെന്നും വാദിയെ പ്രതിയാക്കലാണെന്നുമുള്ള നെത്രതത്തി നെതിരെയും പൊന്മളക്കെതിരെയുമുള്ള മുഹമ്മദ്‌ രാമന്തളിയുടെ രൂക്ഷ വിമർശനമടങ്ങുന്ന ക്ലിപ്പുകളും ക്ലാസ്സ്‌ റൂം പുറത്തു വിടുന്നുണ്ട്. ഇതില്‍ ചാനല്‍ വാര്‍ത്തകളില്‍ വന്നതും ചർച്ചകളിൽ നിറഞ്ഞതുമായ ക്ലിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ കേള്‍ക്കാം.
                   
കൂടുതല്‍ ക്ലിപ്പുകളും അതേകുറിച്ചുള്ള ചര്‍ച്ചകളും ക്ലാസ്സ്‌ റൂമില്‍ ഇന്നും തുടരുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. ക്ലാസ്സ്‌ റൂം റെക്കോർഡുകൾക്കും ലൈവ്  റേഡിയോ വിനും ഇവിടെ ക്ലിക്ക് ചെയ്യുക