ഹജ്ജ് നല്‍കുന്നത് മാനവികതുടെ സന്ദേശം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

വെങ്ങപ്പള്ളി : ഹജ്ജ് നല്‍കുന്ന സന്ദേശം മാനവികതയുടെതാണെന്നും വര്‍ത്തമാന കാലത്ത് ഹജ്ജ് നല്‍കുന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും SYS സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്ക് അക്കാദമിയില്‍ നടന്ന ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , മൂസ ബാഖ മൂസ ബാഖവി, മൊയ്തീന്‍ കിട്ടി പിണങ്ങോട്, പനന്തറ മുഹമ്മദ്, പി.സി താഹിര്‍ മാസ്റ്റര്‍ , ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ഹാരിസ് ബാഖവി കംബ്ലക്കാട്, ശംസുദ്ദീന്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഇബ്‌റാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally