റമളാനിലെ ആത്മ വിശുദ്ധി തുടര്‍ജീവിതത്തിലും കാത്തുസൂക്ഷിക്കുക : സൈനുല്‍ ആബിദീന്‍ തങ്ങള്‍

കാസറകോട് : റമളാന്‍ മാസത്തില്‍ ഓരോ മുസല്‍മാനും രാപ്പകല്‍ വിത്യാസമില്ലാതെ ചെയ്ത സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മ വിശുദ്ധി തുടര്‍ജീവിതത്തില്‍ കാത്ത് സൂക്ഷിക്കുകയും പാപരഹിതമായ ഒരു പുതുജീവിതം നയിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ കാമ്പയിന്റെ ഭാഗമായി നടന്ന റമളാന്‍ പ്രഭാഷണത്തിന്റെ സമാപന സംഘമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത പൊതുപരീക്ഷയില്‍ പ്ലസ്ടു വിന്ന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും ഏഴാം തരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂരും അവാര്‍ഡ് നല്‍കി. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതവും സുഹൈര്‍ അസ്ഹരി പള്ളങ്കോട് നന്നിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം, അബ്ബാസ് ഫൈസി പുത്തിഗ, ബഷീര്‍ വെള്ളിക്കോത്ത്, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, ഇസ്ഹാക്ക് ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, ഹസൈനാര്‍ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, എസ്.പി സലാഹുദ്ദീന്‍ , സയ്യിദ് ഹുസൈന്‍ തങ്ങള്‍ , എം..ഖലീല്‍ , യു.ബഷീര്‍ ഉളിയത്തടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, മൊയ്തീന്‍ ചെര്‍ക്കള, അബൂബക്കര്‍ സാലൂദ് നിസാമി, ലത്തീഫ് കൊല്ലമ്പാടി, എം.പി.കെ.പള്ളങ്കോട്, ശമീര്‍ കുന്നുംങ്കൈ, സലാം ഫൈസി പേരാല്‍ , ലത്തീഫ് ചെര്‍ക്കള, മഹ്മൂദ്‌ദേളി, ആലിക്കുഞ്ഞി ദാരിമി, സിദ്ദിഖ് ബെളിഞ്ചം, ഖലീല്‍ ഹസനി ചൂരി, ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee