യാമ്പു
: സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
യാമ്പു കമ്മിറ്റി പാവപ്പെട്ട
മദ്രസ അധ്യാപകരെ സഹായിക്കാനായി
ഏര്‍പ്പെടുത്തിയ റിലീഫിന്റെ
ഭാഗമായി ഈ വര്‍ഷം 21 മദ്രസ
അധ്യാപകര്‍ക്ക് ധന സഹായം
നല്കാന് തീരുമാനിച്ചു.
സമസ്ത കേരള
കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ്
അംഗീകൃത മദ്രസയില്‍ ജോലി
ചെയ്യുന്നവരും MSR ഉള്ളവരും
സ്വന്തം മഹല്ലിലെ സമസ്തയുടെയോ
SYS, SKSSF പോഷക
സംഘടനയുടെയോ ക്ലിയറന്‍സ്
അംഗീകാരം ഉള്ളവരുമായ നിര്ദ്ധരരും
പാവപ്പെട്ടവരുമായ മദ്രസാ
അധ്യാപകരുടെ വീട് നിര്‍മ്മാണം,
ചികിത്സ,
മക്കളുടെ
വിവാഹം എന്നീ ആവശ്യങ്ങള്‍
പരിഗണിച്ചായിരിക്കും ധനസഹായം
നല്‍കുക. 20 മദ്രസാ
അധ്യാപകര്‍ക്ക് പതിനായിരം
ഉറുപ്പിക വീതവും, കഴിഞ്ഞ
വര്‍ഷം സ്ഥലം വാങ്ങാന്‍ ധന
സഹായം നല്കിയ മജീദ് ദാരിമിക്ക്
വീണ്ടും വീട് നിര്‍മ്മാണത്തിനു
ഒന്നര ലക്ഷം രൂപ നല്‍കാനുമാണ്
തീരുമാനം. മേല്‍യോഗ്യതയുള്ള
മദ്രസ അധ്യാപകര്‍ക്ക് ചേളാരിയിലെ
സമസ്ത കേരള കേരള ഇസ്ലാമത
വിദ്യാഭ്യാസബോര്‍ഡ് ഓഫീസുമായി
ബന്ധപ്പെട്ടു അപേക്ഷ
നല്‍കാവുന്നതാണ്. ഫൈനല്‍
തീരുമാനം ബോര്‍ഡിന്റെതായിരിക്കും.
കഴിഞ്ഞദിവസം
കൂടിയ SKIC യാമ്പു
കമ്മിറ്റിയാണ് ധനസഹായം
പ്രഖ്യാപിച്ചത്. യോഗത്തില്‍
കുഞ്ഞാപ്പു ഹാജി ക്ലാരി
പ്രസിഡന്റ്, മുസ്തഫമുറയൂര്‍
, റഹീംമൌലവി
കരുവന് തിരുത്തി സി,
കെ,എം
ഫൈസി, കരിപ്പൂര്‍
നൂര്‍ ദാരിമി നിലമ്പൂര്‍
ഹസന് കുറ്റിപ്പുറം,
സുബൈര്‍ മന്നാനി
കുന്നുംപുറം, ശംസുദ്ദീന്‍
എന്നിവര്‍ പങ്കെടുത്തു.
അഹമ്മദ് കബീര്‍
കുന്നുംപുറം പ്രവര്‍ത്തന
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.ടി
മുഹമ്മദലി സ്വാഗതവും നന്ദിയും
പറഞ്ഞു.
- Zubair Pc