ദുബൈ
: കണ്ണൂര്‍
ജില്ലയിലെ മയ്യില്‍ പാലതുങ്കരയില്‍
ഒരു പറ്റം എ.പി.
സുന്നികള്‍
SYS സംസ്ഥാന
സെക്രട്ടറിയും ജില്ലാ ജനറല്‍
സെക്രട്ടറിയുമായ അഹ്മദ്
തേര്‍ളായി, ശാഖ
SYS പ്രസിഡന്റ്
അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരുടെ
വീടിന് നേരെ നടത്തിയ ആക്രമം
അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണെന്ന്
SKSSF ദുബൈ
കണ്ണൂര്‍ ജില്ലാ കമ്മിറ്റി
യോഗം പ്രതിഷേധിച്ചു.
സ്വന്തം
സംഘടനയില്‍ നടക്കുന്ന വിശ്വാസ
വഞ്ചനയും ആദര്‍ശ ചൂഷണവും
കൊണ്ട് സമൂഹത്തിലും മഹല്ലിലും
ഒറ്റപെട്ട് പോകുന്നതില്‍
വിളറി പൂണ്ട് ഇത്തരം സാമൂഹ്യ
ദ്രോഹികള്‍ നടത്തുന്ന പരാക്രമം
അവസാനിപ്പിക്കുവാനും
കുറ്റവാളികളെ നിയമത്തിന്
മുന്നില്‍ കൊണ്ട് വരാനും
പോലിസ് തയ്യാറാവണമെന്നും
യോഗം അഭ്യര്‍ത്ഥിച്ചു.
നാസര്‍ മൗലവി,
ഇബ്രാഹിം ഫൈസി
പെരുമളാബാദ്, ഷക്കീര്‍
കോളയാട്, കെ.ടി.അബ്ദുല്‍
ഖാദര്‍ മൗലവി, അബ്ദുള്ള
നുച്ചിയാട്, റഫീക്ക്
പുളിങ്ങോം, യുസുഫ്
കാലടി, അനീസ്
തട്ടുമ്മല്‍ , യഹ്
യ അസ്-അദി,
ഹമീദ് മിസ്ബാഹി,
ഹമീദ് ഹാജി
എന്നിവര്‍ സംസാരിച്ചു.
- Muhammed Sabir