പാലക്കാട് ജില്ലാ ക്യാമ്പസ് വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു

പാലക്കാട് : SKSSF പാലക്കാട് ജില്ലാ ക്യാമ്പസ്‌ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെര്‍പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ നടന്ന യോഗം SKSSF ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു ക്യാമ്പസ്‌ വിംഗ് സംസ്ഥാന പ്രസിഡണ്ട് ഹാരിസ് തൃത്താല, റഷീദ് ബാഖവി, ഷമീര്‍ ഫൈസി കൊട്ടോപ്പാടം അസ്കറലി കരിമ്പ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : അബ്ദുല്‍ റഊഫ് മണ്ണാര്‍ക്കാട് (ചെയറമാന്‍), മുനീര്‍ ചെര്‍പുളശ്ശേരി, ഫൈസല്‍ തൃത്താല, അബൂ താതിര്‍ കോങ്ങാട് (വൈസ് ചെയര്‍മാന്‍), ലുക്മാനുല്‍ ഹകീം ചെര്‍പുളശ്ശേരി (കണ്‍വീനര്‍), അജ്മല്‍ , റോഷന്‍ കോങ്ങാട്, അല്‍ത്താഫ് (ജോ. കണ്‍വീനര്‍), ഇര്‍ശാദ് പാലക്കാട് (ട്രഷറര്‍).
- noushad anwari