SKSSF സഹചാരി ആംബുലന്‍സും ആക്‌സിഡന്റ്‌ കെയര്‍ യൂണിറ്റും സമര്‍പ്പിച്ചു

മഞ്ചേരി : SKSSF ജില്ലാ കമ്മറ്റിയുടെ ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ആക്‌സിഡന്റ് കെയര്‍ യൂണിറ്റിന്റെ ലോഞ്ചിംഗും മസ്‌ക്കറ്റ് സുന്നി സെന്റര്‍ സഹകരണത്തോടെയുള്ള ആംബുലന്‍സും മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള വീല്‍ ചെയറുകള്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ സമര്‍പ്പിച്ചു. അലര്‍ട്ട് ആക്‌സിഡന്റ് കെയര്‍ ലോഗോ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മക്ക ഇസ്ലാമിക് സെന്ററിന്റെ രോഗികള്‍ക്കുള്ള സഹായ വിതരണം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ സഹചാരി ഫണ്ടുല്‍ഘാടനം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ ഐ.ഡി കാര്‍ഡ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ സമര്‍പ്പണ പ്രഭാഷണം ഓണംപിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ഗുരിക്കള്‍ , കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ , സയ്യിദ് കെ.കെ.എസ്. തങ്ങള്‍ , കെ. മമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. ബിശ്‌റുല്‍ ഹാഫി, സത്താര്‍ പന്തലൂര്‍ , ശമീര്‍ ഫൈസി ഒടമല, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ , റസാഖ് പുതുപ്പാടി, സി.ടി ജലീല്‍ മാസ്റ്റര്‍ , ശഹീര്‍ അന്‍വരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ , ശിഹാബ് കുഴിഞ്ഞോളം, പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍ , വി.കെ ഹാറൂണ്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു.
- SKSSF STATE COMMITTEE