ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു

വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അബ്ബാസലി ശിഹാബ് തങ്ങളുടെ പുത്രന്‍ അഹ്മദ് റാജിഹ് അലി ശിഹാബിനുള്ള ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ഉപഹാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറുന്നു
മലപ്പുറം : എട്ട് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പുത്രന്‍ സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് ത്വലബാ വിംഗ് സംസ്ഥാന സമിതി ഉപഹാരം സമര്‍പ്പിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉപഹാരം കൈമാറിയത്. SKSSF വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്നും ശിഹാബുദ്ദീന്‍ ദാരിമിയുടെ ശിക്ഷണത്തിലാണ് അഹ്മദ് റാജിഹ് അലി ശിഹാബ് എട്ട് മാസം പൂര്‍ത്തിയാവുന്നതിന് മുമ്പെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.
ചടങ്ങില്‍ റശീദ് ഫൈസി വെള്ളായിക്കോട് ആധ്യക്ഷം വഹിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ , റിയാസ് പാപ്ലശ്ശേരി, സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, റാഫി മുണ്ടംപറമ്പ്, സുഹൈല്‍ താനൂര്‍ , ജഅ്ഫര്‍ വാണിമേല്‍ സംബന്ധിച്ചു.
- twalabastate wing