കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സൗജന്യ PSC വണ്‍ടൈം രജിസ്‌ട്രേഷന് തുടക്കമായി

കളനാട് : കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിട്ടില്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വേണ്ടിയും എല്‍ ഡി ക്ലര്‍ക്ക് പരീക്ഷക്ക് അപേക്ഷ നല്‍കുന്നതിന് വേണ്ടിയും SKSSF, TREND കളനാട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സി എം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സൗജന്യ പിഎസ്‌സി വണ്‍ടൈം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് തുടക്കമായി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് ഉദ്ഘാടനം ചെയ്തു. ട്രെന്റ് ചെയര്‍മാന്‍ ജാസിര്‍ കൊമ്പന്‍പാറ അധ്യക്ഷത വഹിച്ചു. ട്രെന്റ് കണ്‍വീനര്‍ ശഫീഖ് റഹ്മത്ത് നഗര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് കോഴിത്തിടില്‍ , അഫ്‌സല്‍ കൊമ്പന്‍പാറ, സുഹൈല്‍ അയ്യന്‍കോല്‍ , ഇര്‍ഫാദ് കൊമ്പന്‍പാറ, നിയാസ് കളനാട്, അബ്ദുല്‍ അസീസ് കൊമ്പന്‍പാറ, ജുറൈജ് കോഴിത്തിടില്‍, അബ്ദുല്ല തോട്ടത്തില്‍, ആസിഫ് കോഴിത്തിടില്‍, ഫായിസ് ബസ്സ്റ്റാന്‍ഡ്, റിയാസ് പുളുന്തോട്ടി, ശംസീര്‍ അയ്യന്‍കോല്‍, റമീസ് കൊമ്പന്‍പാറ,ശഫീഖ് ബിലാല്‍ നഗര്‍, ഫായിസ് കൊമ്പന്‍പാറ എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod