തിരൂരങ്ങാടി
: SKSSF ത്വലബാവിംഗ്
തിരൂരങ്ങാടി ഏരിയ കമ്മറ്റി
സംഘടിപ്പിക്കുന്ന തസ്‌നീം
ഏകദിന പഠന ക്യാമ്പ് ആഗസ്റ്റ്
31 ശനി
രാവിലെ 9 മണി
മുതല്‍ ചേളാരി ഇസ്‌ലാമിക്
സെന്ററില്‍ നടക്കും.
തിരൂരങ്ങാടി,
യൂണിവാഴ്‌സിറ്റി,
കുന്നുംപുറം,
പരപപനങ്ങാടി
മേഖലകളിലെ മതവിദ്യാര്‍ത്ഥി
പ്രതിനിധികള്‍ പങ്കെടുക്കും. കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുസ്ഥഫ ഫൈസി
വടക്കുംമുറി, മുനീര്‍
ഹുദവി കരുവന്‍തിരുത്തി,
സി.കെ
മൊയ്തീന്‍ ഫൈസി വിവിധ
സെഷനുകള്‍ക്ക് നേതൃത്വം
നല്‍കും. സി
പി ബാസിത് ചെമ്പ്ര,
സയ്യിദ് ഫാരിസ്
തങ്ങള്‍ മേല്‍മുറി,
ജുറൈജ് കണിയാപുരം,
റാശിദ് വി.ടി
വേങ്ങര, റാസി
ബാഖവി ഉള്ളണം, നൗഷാദ്
ചെട്ടിപ്പടി തുടങ്ങി സംസ്ഥാന
ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.
യോഗത്തില്‍
സയ്യിദ് ത്വാഹാ തങ്ങള്‍
ആധ്യക്ഷം വഹിച്ചു. റഫീഖ്
മാമ്പുഴ, ഹക്കിം
മമ്പുറം, റഹിം
ചേലേമ്പ്ര പ്രസംഗിച്ചു.
- twalabastate wing