ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് നാളെ (01 ഞായര്‍ )

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഹജ്ജ് ക്യാമ്പ് നാളെ (01 ഞായര്‍) 10 മണി മുതല്‍ 4 മണി വരെ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുംസമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ , മൂസ ബാഖവി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറും SYS സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കുംവെങ്ങപ്പള്ളി അക്കാദമിക്കു കീഴില്‍ നടക്കുന്ന 13-ാമത് ഹജ്ജ് ക്യാമ്പാണിത്. ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന അറുന്നൂറോളം ഹാജിമാര്‍ക്കു പുറമെ അയല്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുക്കും.
- Thahir P C