കോഴിക്കോട്
: ജനാധിപത്യ
ഇന്ത്യയില്‍ മതപ്രബോധന
പ്രവര്‍ത്തനങ്ങള്‍ നടത്തുകയും
സംഘടനാ സംവിധാനങ്ങളും
സ്ഥാപനങ്ങളും സ്ഥാപിച്ച്
നിലനിര്‍ത്തുകയും ചെയ്യുന്നതിന്ന്
ഭരണ നിര്‍മ്മാണ നിര്‍വ്വഹണ
മേഖലകളിലെ സഹായം അനിവാര്യമായതിനാല്‍
ഇത് നിഷേധിക്കുന്നവരെ
തിരിച്ചറിയണമെന്ന് SKSSF
കോഴിക്കോട്
ജില്ലാ മേഖലാ ക്ലസ്റ്റര്‍
സാരഥികളുടെ സംഗമം ആവശ്യപ്പെട്ടു.
മുറംപാത്തിയിലെ
പള്ളിയും മദ്റസ്സയും സമസ്തക്ക്
അനുകൂലമായി കോടതി വിധികള്‍
വന്നിട്ടും അത് തിരിച്ചു
വാങ്ങിത്തരാന്‍ തയ്യാറാകാത്ത
രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തിന്റെ
നിലപാട് ദൂരവ്യാപകമായ
പ്രത്യാഘാതം ഉണ്ടാക്കുമെന്നും
ഇത്തരക്കാരെ ജനകീയ കോടതികളില്‍
വിചാരണ ചെയ്യുമെന്നും സംഗമം
മുന്നറിയിപ്പു നല്കി.
ആത്മീയതയുടെ
ശുദ്ധമായ വഴി തെളിയിച്ച സൂഫീ
വര്യന്മാരുടെ ആശയ കര്‍മ
രീതികള്‍ക്കു വിരുദ്ധമായി
ശത്രുതാ മനോഭാവത്തോടെ
പെരുമാറുകയും ശരീഅത്തിന്
വിരുദ്ധമായി പ്രവര്‍ത്തിക്കുകയും
ചെയ്തു കൊണ്ട് നിക്ഷിപ്ത
താല്പര്യത്തോടെയും രാഷ്ട്രീയ
ലക്ഷ്യത്തോടെയും രംഗത്തു
വന്ന പുതിയ ത്വരീഖത്തുകളെ
കരുതിയിരിക്കണമെന്ന് സംഗമം
ആഹ്വാനം ചെയ്തു. SYS
സ്റ്റേറ്റ്
സെക്രട്ടറി ഉമര്‍ ഫൈസി മുക്കം
ഉദ്ഘാടനം ചെയ്തു.
കുഞ്ഞാലന്‍കുട്ടി
ഫൈസി ആധ്യക്ഷം വഹിച്ചു.
മുസ്ലിം ലീഗ്
ജില്ലാ ജനറല്‍ സെക്രട്ടറി
എം.എ
റസാക്ക് മാസ്റ്റര്‍ അതിഥിയായി
പങ്കെടുത്തു. വാവാട്
കുഞ്ഞിക്കോയ മുസ്ലിയാര്
പ്രാര്‍ഥനക്ക് നേതൃത്വം
നല്കി. ആത്മീയം,
സംഘടന,
വിഘടനം,
നിലപാട്,
കര്‍മ്മ പദ്ധതി
എന്നിവ യഥാക്രമം അബൂബക്കര്‍
ഫൈസി മലയമ്മ, നാസര്‍
ഫൈസി കൂടത്തായി, അഷ്റഫ്
ഫൈസി കണ്ണാടിപ്പറമ്പ്,
മുസ്തഫ മാസ്റ്റര്‍
മുണ്ടുപാറ, ഒ.പി.എം.
അഷ്റഫ്
എന്നിവര്‍ അവതരിപ്പിച്ചു.
എന്‍
അബ്ദുല്ല ഫൈസി, മജീദ്
ദാരിമി ചളിക്കോട്, അയ്യൂബ്
കൂളിമാട്, റശീദ്
ഫൈസി വെള്ളായിക്കോട്,
കെ.എന്‍.എസ്.
മൗലവി,
സലാം ഫൈസി
മുക്കം, എഞ്ചിനീയര്‍
മാമുക്കോയ ഹാജി, ആര്.വി.എ
സലാം, മുജീബ്
ഫൈസി പുലോട്, കരീം
ഫൈസി, താജുദ്ദീന്
ബാഖവി, സയ്യിദ്
മുബശ്ശിര്‍ തങ്ങള്‍,
കബീര്‍ റഹ്മാനി,
കാസിം നിസാമി,
നൂറുദ്ദീര്‍
ഫൈസി, റാഷിദ്
അശ്അരി, മിദ്ലാജ്,
തുടങ്ങിയവര്‍
സംസാരിച്ചു. ജനറല്‍
സെക്രട്ടറി ടി.പി
സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും
ട്രഷറര്‍ ശര്‍ഹബീല്‍ മഅ്റൂഫ്
നന്ദിയും പറഞ്ഞു.
- opmashraf ashraf