കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്‌ഘടകങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നു സമസ്‌ത നേതാക്കളായ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, എം ടി അബ്ദുല്ലമുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.

"കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്‌റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതമാകുമെന്നു യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പും നല്കിയിരുന്നു ഇതിന്റെ മറ പിടിച്ചാണ് കഴിഞ്ഞ ദിവസം ഒരു തീവ്രവാദി പത്രം വാസ്തവ വിരുദ്ധമായ കഥകൾ ചേർത്ത് വാർത്ത മെനഞ്ഞത്.