കാവനൂര്‍ മജ്മഅ സി.എം ഉറൂസിന് തുടക്കമായി

കാവനൂര്‍: കാവനൂര്‍ മജ്മഅ വിദ്യാഭ്യാസ കോംപ്ലക്‌സില്‍ പഞ്ചദിന സി.എം ഉറൂസ് തുടങ്ങി. മജ്മഅ വൈസ്​പ്രസിഡന്റ് ഒ.പി. കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. കാവനൂര്‍ ഖാസി മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് കെ.ടി. തങ്ങള്‍ കാവനൂര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.പി.എം ശരീഫ് കുരിക്കള്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സപ്ലിമെന്റ് പ്രകാശനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വ്വഹിച്ചു. പനോളി ചെറീത് ഹാജി ഏറ്റുവാങ്ങി. ഡോ: അലി അസ്ഗര്‍ ബാഖവി കാവനൂര്‍, കെ. അബ്ദുല്‍ മജീദ്, ചെറിയാപ്പു ഹാജി മൈത്ര, ഒ.പി അലിബാപ്പു ഹാജി, കെ.സി. ബഷീര്‍ മുണ്ടമ്പ്ര, എ.വി. അശ്‌റഫ്, ടി.കെ. ബാവ, ടി.എച്ച്. നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, മജീദ് പന്തല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.