സമസ്ത കൊടുവള്ളി മണ്ഡലം സമ്മേളനം; സ്വാഗത സംഘം രൂപീകരണം 24 ശനിയാഴ്ച 2 മണിക്ക് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളില്‍

കൊടുവള്ളി : അഹ്‍ലുസ്സുന്നത്ത്; പൈതൃകത്തിന്‍റെ സത്യസാക്ഷാത്കാരം എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ കൊടുവള്ളിയില്‍ വെച്ചു നടക്കുന്ന സമസ്ത മണ്ഡലം സമ്മേളനത്തിന്‍റെ സ്വാഗത സംഘം രൂപീകരണം ആഗസ്റ്റ് 24 ശനിയാഴ്ച 2pm ന് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വിപുലമായ സമസ്ത കണ്‍വെന്‍ഷനില്‍ നടക്കും. പ്രസ്തുത പരിപാടിയില്‍ ബഹു. പാറന്നൂര്‍ പി.പി. ഇബ്റാഹീം മുസ്‍ലിയാര്‍ , ബഹു. വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ പണ്ഡിത നേതാക്കള്‍ സംബന്ധിക്കും.
- skssfkoduvally news