ഖുര്‍ആന്‍ കോളേജ് രണ്ടാം ബാച്ച് തുടങ്ങി

പെരിന്തല്‍മണ്ണ: എസ്.വൈ.എസ് മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം സയ്യിദ് പി.കെ. മുഹമ്മദ് കോയതങ്ങള്‍ പാതായ്ക്കര നിര്‍വഹിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു. എം.ടി. മൊയ്തീന്‍കുട്ടി ദാരിമി, ഡോ. നാട്ടിക മുഹമ്മദാലി, എ.ടി.എം. ഫൈസി വേങ്ങൂര്‍, ഫൈസല്‍ റഹ്മാനി കാവനൂര്‍, എന്‍.ടി.സി. മജീദ്, പി.എ. അസീസ്, റിയാസ് ഫൈസി പാതായ്ക്കര, പി.ടി. അസീസ് ഹാജി, സി.എം. അബ്ദുള്ള ഹാജി, എ.ടി.കെ. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു.