സമസ്ത കൊടുവള്ളി മണ്ഡലം സംഗമം നടത്തി

കൊടുവള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനങ്ങള്‍ കൈയേറാനും പിടിച്ചെടുക്കാനുമുള്ള ശ്രമം അപലപനീയമാണെന്ന് സമസ്ത കൊടുവള്ളി മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. വാവാട് സി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. അബ്ദുല്ല മുസ്‌ല്യാര്‍, സി.എം.കെ. തങ്ങള്‍ പാലക്കുറ്റി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., വി.എം. ഉമര്‍ എം.എല്‍.എ., മാമിയില്‍ ഹംസ ഹാജി, അബ്ദുല്‍ മജീദ് ദാരിമി, ബാവ ജീറാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി ബാഖവി സ്വാഗതവും എ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.