സമസ്ത ബഹ്‌റൈന്‍ പഠന ക്ലാസുകള്‍ പുനരാരംഭിച്ചു

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ആഴ്ചകളില്‍ വിവിധ ദിവസങ്ങളായി മനാമ സമസ്ത മദ്‌റസയില്‍ നടത്തി വരുന്ന പഠന ക്ലാസുകള്‍ റമളാന്‍ അവധിക്ക് ശേഷം പുനരാരംഭിച്ചു. വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാര ശേഷം സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങളുടെ ഫാമിലി ക്ലാസും വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഉമറുല്‍ ഫാറൂഖ് ഹുദവിയുടെ ഖുര്‍ആന്‍ തഫ്‌സീര്‍ ക്ലാസും നടന്നുവരുന്നു.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 9.30 ന് മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണ പഠനം, ചൊവ്വാഴ്ചകളില്‍ രാത്രി 9.30ന് ഹദീസ് പഠനം, ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ പകല്‍ പത്ത്മണിക്ക് സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ തജ്‌വീദ് പഠനം എന്നിവക്ക് എം.സി അലവി മുസ്‌ലിയാര്‍ , ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവരാണ് നേത്രത്വം നല്‍കുന്നത്. വിശദവിവരങ്ങള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അപേക്ഷക്കും ബന്ധപ്പെടുക 33049112, 33247991.
- Samastha Bahrain / Majeed Cholackode