ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സമാപിച്ചു
SKSSF ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് കിഴിശ്ശേരി അല്‍-ഫാറൂഖ് കാമ്പസില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
മലപ്പുറം
: സമൂഹത്തില്‍
വര്‍ദ്ധിച്ചു വരുന്ന അധാര്‍മിക
പ്രവണതകളുടെ മുഖ്യ ഹേതുകം
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ
അഭാവമാണെന്നും അത്
പ്രോത്സാഹിപ്പിക്കല്‍
സാമൂഹ്യ നിലനില്‍പ്പിന്റെ
അടിസ്ഥാന ഘടകമാണെന്നും SKSSF
സംസ്ഥാന
പ്രസിഡണ്ട് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
പ്രസ്താവിച്ചു. കിഴിശ്ശേരി
അല്‍-ഫാറൂഖ്
കാമ്പസില്‍ നടന്ന SKSSF
ത്വലബാ വിംഗ്
സംസ്ഥാന ലീഡേഴ്‌സ് മീറ്റില്‍
ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. വിദ്യാഭ്യാസം
വാണിജ്യവത്കരിക്കപ്പെടുന്ന
പുതുയുഗ സാഹചര്യത്തില്‍
ധാര്‍മിക ബോധമുള്ള തലമുറ
വളര്‍ന്നു വരേണ്ടത്
അനിവാര്യമാണെന്നും തങ്ങള്‍
കൂട്ടിച്ചേര്‍ത്തു. മംഗലാപുരം,
നീലഗിരി തുടങ്ങിയ
പന്ത്രണ്ടോളം ജില്ലയില്‍
നിന്നുള്ള ത്വലബാ ജില്ലാ
ലീഡേഴ്‌സ് സംഗമത്തില്‍
പങ്കെടുത്തു. മലേഷ്യന്‍
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
വിദ്യാര്‍ത്ഥി സയ്യിദ്
മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍
മുഖ്യപ്രഭാഷണവും ഇബാദ് സംസ്ഥാന
ചെയര്‍മാന്‍ ആസിഫ് ദാരിമി
പുളിക്കല്‍ ഉല്‍ഭോധന പ്രസംഗവും
നിര്‍വ്വഹിച്ചു. ത്വലബ
സംസ്ഥാന ചെയര്‍മാന്‍ റിയാസ്
പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു.
മലപ്പുറം
ജില്ലാ സെക്രട്ടറി വി.കെ
ഹാറൂന്‍ റശീദ് മാസ്റ്റര്‍
, ത്വലബ
സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍
ജുബൈര്‍ വാരാമ്പറ്റ,
പുല്‍പറ്റ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഒ.പി അലി
ബാപ്പുഹാജി, അബ്ദുല്‍
മജീദ് ദാരിമി, നൂറുദ്ദീന്‍
യമാനി മോങ്ങം, കിഴിശ്ശേരി
മേഖല പ്രസിഡന്റ് സൈനുദ്ദീന്‍
ബാഖവി കിഴിശ്ശേരി, ത്വലബ
സംസ്ഥാന വൈസ് ചെയര്‍മാന്‍
സയ്യിദ് ഫാരിസ് തങ്ങള്‍ ,
ഓര്‍ഗനൈസര്‍
റാഫി മുണ്ടംപറമ്പ് പ്രസംഗിച്ചു.
കണ്‍വീനര്‍
സി പി ബാസിത് ചെമ്പ്ര സ്വാഗതവും
ട്രഷറര്‍ സയ്യിദ് ഹമീദ്
തങ്ങള്‍ നന്ദിയും പറഞ്ഞു.
- twalabastate wing