തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര് സ്വാഗതം പറഞ്ഞു. ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. 18,35,49,640 രൂപ വരവും 34,26,10,331 രൂപ ചെലവും 15,90,60,691 രൂപ കമ്മിയും കാണിക്കുന്ന വാര്‍ഷികബജറ്റ് പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. 2013-2014 വര്‍ഷത്തെ ഭാരവാഹികളായി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് (പ്രസിഡണ്ട്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് (വൈസ് പ്രസിഡണ്ട്), പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര് തിരൂര്‍ക്കാട് (വൈസ് പ്രസിഡണ്ട്), കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് (ജന.സെക്രട്ടറി), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), എം.എ.ഖാസിം മുസ്ലിയാര് (സെക്രട്ടറി), പി.എം.എസ്. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് തൊഴിയൂര്‍, സി.കെ.എം. സാദിഖ് മുസ്ലിയാര് പുല്ലിശേരി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി. ഹസ്സന് ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി. മായിന്‍ ഹാജി നല്ലളം, ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ. ഇബ്രാഹിം കുട്ടി മുസ്ലിയാര് കൊല്ലം, പി.പി. ഇബ്രാഹിം മുസ്ലിയാര് പാറന്നൂര്‍, ഡോ.ബഹാഉദ്ദീന്‍ നദ്വി ചെമ്മാട്, കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. മുഹ്യുദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്ലിയാര് കാലിക്കുനി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന് ഫൈസി പുത്തനഴി, എ.വി.അബ്ദുറഹ്മാന് മുസ്ലിയാര് തെരഞ്ഞെടുത്തു. സമസ്ത ബുക്ക് ഡിപ്പോ & പ്രസ്സ്, പരീക്ഷാ ബോര്‍ഡ്, വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ, പാഠ പുസ്തക കമ്മിറ്റി, തസ്ഹീഹ്, അക്കാഡമിക് കൗണ്‍സില്‍, പരിശോധനാ കമ്മിറ്റി, തിരുവനന്തപുരം ബില്‍ഡിംഗ് കമ്മിറ്റി, എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജ് എന്നീ സബ് കമ്മിറ്റികളും തെരെഞ്ഞെടുത്തു. കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അത്തരം നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്ന താണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.