നവോത്ഥാനം സൃഷ്ടിക്കേണ്ടത് പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ട് : നാസര്‍ ഫൈസി കൂടത്തായി

ദോഹ : പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് നവോത്ഥാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ പ്രസ്ഥാനമാണ് സമസ്തയെന്ന് SYS കേരള സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ നാസര്‍ ഫൈസി കൂടത്തായി പ്രസ്താവിച്ചു. പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട് നവോത്ഥാന ശ്രമങ്ങള്‍ നടത്തുന്നത് നവീന ആശയത്തെ പ്രചരിപ്പിക്കാനാണ്. നവീന ആശയത്തിന്റെ പുനരാവിഷ്കരണമല്ല നവോത്ഥാനമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്ല്യം എന്ന SKSSF റമദാന്‍ കാമ്പയിന്റെ ഭാഗമായി അബൂഹമൂര്‍ ഏരിയ തസ്കിയ്യത് മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഹാഷിര്‍ ചെങ്ങളായിയുടെ അധ്യക്ഷതയില്‍ ജലീല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി, ഹുസൈന്‍ റഹ്മാനി, സുബൈര്‍ ഫൈസി കട്ടുപാറ, അസീസ്‌ പേരാല്‍ , മുഹമ്മദ്‌ അലി റഹ്മാനി പ്രസംഗിച്ചു. ഖിസ് പ്രോഗ്രാമിന് മുനീര്‍ മാസ്റ്റര്‍ എടച്ചേരി നേത്രത്വം നല്കി.
- Aslam Muhammed