സമസ്ത ബഹ്‌റൈന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം നടത്തി

ബഹ്റൈന്‍ : റമളാന്‍ കാമ്പയിനോടനുബന്ധിച്ച് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്‌സരത്തില്‍ വി.കെ. ഖൈറുന്നിസ ഒന്നാം സ്ഥാനവും ആബിദ് ശബീബ് കാസര്‍കോഡ് രണ്ടാം സ്ഥാനവും വി.കെ.സൈഫുന്നിസ മൂന്നാം സ്ഥാനവും നേടി. സ്വഫ്‌ന ഹസന്‍ , നാഫിഅ നൗഷാദ്, റുവൈസ് അബ്ദുല്‍ കബീര്‍ എന്നിവര്‍ പ്രോത്‌സാഹന സമ്മാനത്തിനര്‍ഹരായി. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്തമാക്കിയവര്‍ക്ക് യഥാക്രമം 250 ദിനാറിന്റെയും 100 ദീനാറിന്റെയും ക്യാഷ് അവാര്‍ഡ് ഈദ് ദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സമസ്ത ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. മനാമ മദ്‌റസാ മാനേജ്മന്റ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.
- Samastha Bahrain