സമസ്ത ബഹ്‌റൈന്‍ മദ്‌റസാ പ്രവേശനോത്സവം നവാഗതര്‍ക്ക് നവ്യാനുഭവമായി

ബഹ്‌റൈന്‍ : മതവിജ്ഞാനത്തിന്റെ മധുനുകരാന്‍ എത്തിയ സമസ്ത മദ്‌റസയിലെ പുതിയ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവത്തെ ഹൃദ്യമായി വരവേറ്റു. മുതിര്‍ന്ന കുട്ടികളുടെ ഗാനാലാപനങ്ങളും തുടര്‍ന്ന് ഉസ്താദുമാരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ സദസ്സും കുട്ടികള്‍ക്ക് ഏറെ താല്‍പര്യം ജനിപ്പിക്കുന്നതായി. മനാമ മദ്‌റസാ ഹാളില്‍ നടന്ന പരിപാടികള്‍ക്ക് എം.സി അലവി മുസലിയാര്‍ , ഉമറുല്‍ഫാറൂഖ് ഹുദവി, ഫൈസല്‍ ദാരിമി, ഇബ്രാഹിം ദാരിമി, ശിഹാബ് മൗലവി, അബ്ദുല്‍കരീം മൗലവി, വി.കെ കുഞ്ഞിമുഹമ്മദ്ഹാജി, കളത്തില്‍ മുസ്തഫ, അബ്ദുല്‍ ലത്തീഫ് പൂളപോയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Samastha Bahrain / Majeed Cholackode