കളങ്ക രഹിതമായ വിശാസത്തിലൂടെ മാത്രമേ ശാശ്വത വിജയം നേടാനാവൂ : SKIC ദമ്മാം

ദമ്മാം : കളങ്ക രഹിതവും അചഞ്ചലവുമായ വിശ്വാസത്തിലൂടെയും സൂക്ഷമതയോടെയുള്ള വ്യക്തി ജീവിതത്തിലൂടെയും മാത്രമേ ഇഹപര വിജയം നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ ഓമാനൂര്‍ അബ്ദുറഹ് മാന്‍ മൗലവി പറഞ്ഞു. എസ്.കെ..സി ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിന്റെ വിധിവിലക്കുകളും അടിസ്ഥാനതത്വങ്ങളും പാലിക്കാതെ സമ്പത്തും യശസ്സും നേടാന്‍ ശ്രമിക്കുന്നതിനെതൊട്ട് പ്രവാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അത്തരക്കാരുടെ അന്ത്യം ശാശ്വതമായ നഷ്ടങ്ങളായിരിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി. മുസ്തഫ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. അഷ് റഫ് ബാഖവി താഴേക്കോട്, ശെരീഫ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ..സി. ജനറല്‍ സെക്രട്ടറി റഷീദ് ദാരിമി വാളാട് സ്വാഗതവുംമാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- abdurahman.T.M