കിഡ്നി രോഗികളെ സഹായിക്കുന്നതിന് : സമസ്ത പത്തു ലക്ഷംരൂപ നല്‍കി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് മഹല്ലുകളില് നിന്ന് സ്വരൂപിച്ച പത്തു ലക്ഷംരൂപ മലപ്പുറം ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്തിനു കീഴില് പ്രവര്ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്ഫയര് സൊസൈറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കി സമസ്ത നേതാക്കളുടെ ആഹ്വാനമനുസരിച്ച് മഹല്ലു തലങ്ങളില് നടത്തിയ വിഭവ സമാഹരണത്തിന്റെ ആദ്യഗഡുവാണ് ഇന്നലെ സുന്നി മഹലില് ചേര്ന്ന ചടങ്ങില് കൈമാറിയത്. ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു, ഉമ്മര് അറക്കല്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. അബ്ദുലത്തീഫ് സംഖ്യ ഏറ്റുവാങ്ങി. സുന്നി യുവജന സംഘം ജില്ലാ നേതാക്കളായ പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, കെ.എ. റഹ്മാന് ഫൈസി, മുസ്തഫല് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്, അബ്ദുല്ഹമീദ് ഫൈസി, വാക്കോട് മൊയ്തീന്കുട്ടിഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്, പി.ടി. അലി മുസ്‌ല്യാര്, സലീം എടക്കര, സി.എം. കുട്ടിസഖാഫി, പി.പി. മൊയ്തുട്ടി ഹാജി, കരീം ദാരിമി ഓമാനൂര്,കെ.എം. കുട്ടി എടക്കുളം, മൂസഹാജി കാടാമ്പുഴ, സയ്യിദ് ഫഖ്‌റുദ്ദീന് തങ്ങള്, കെ.കെ.എസ്.ബി തങ്ങള്, ശാഫി മാസ്റ്റര് ആലത്തിയൂര്, കെ. അബൂബക്കര് ഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.കെ. ലത്തീഫ് ഫൈസി, മൂസക്കുട്ടി ഹാജി, വി.കെ. ഹാറൂണ് റശീദ്, റഫീഖ് അഹമ്മദ് സംബന്ധിച്ചു.