സമസ്ത ബഹ്‌റൈന്‍ മദ്‌റസകളില്‍ പ്രവേശനോത്‌സവം ഇന്ന് (17 ശനി)

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്തിന് കീഴില്‍ മനാമ കേന്ദ്രമായി ബഹ്‌റൈനിലെ എട്ട് ഏരിയകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ (മനാമ ഗോള്‍ഡ്‌സിറ്റിക്ക് സമീപം), അന്‍വാറുല്‍ ഇസ്‌ലാം (ഹിദ്ദ് നാഷണല്‍ബാങ്കിന് സമീപം), എൈനുല്‍ഹുദാ (മുഹറഖ് ശൈഖ് ഹമദ് മസ്ജിദിന് സമീപം), തഅ്‌ലീമുല്‍ ഖുര്‍ആന്‍ (സൈനല്‍ മാര്‍ട്ടിന് സമീപം), അല്‍ ഹുദാ തഅ്‌ലീമുല്‍ ഖുര്‍ആന്‍ (ഗുദൈബിയ അജീബ് സ്‌റ്റോറിന് സമീപം), ദാറുല്‍ ഖുര്‍ആന്‍ (ജിദാലി അബുസ്വലാഹ് കഫ്റ്റരിയക്ക് സമീപം), മജ്‌ലിസു തഅ്‌ലീമില്‍ ഖുര്‍ആന്‍ (ഈസ്റ്റ് റഫ ഡല്‍മണ്‍ ബാക്കറിക്ക് സമീപം), നൂറുല്‍ ഇസ്‌ലാം (ഹമദ് ടൗണ്‍ സൂഖ് വാഖഫ്) എന്നീ മദ്‌റസകള്‍ റമളാന്‍ അവധിക്ക് ശേഷം ഇന്ന് (17-08-2013 ശനിയാഴ്ച) തുറന്ന് പ്രവര്‍ത്തിക്കും. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനോടനുബന്ധിച്ച് പ്രവേശനോത്‌സവ പരിപാടികള്‍ വിജയിപ്പിക്കാന്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റിയും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും അഭ്യര്‍ത്ഥിച്ചു.
- Samastha Bahrain / Majeed Cholackode