മലപ്പുറം ജില്ലാ തല ഖുര്‍ആന്‍ ക്വിസ് മത്സരം നാളെ (04 ഞായര്‍ )

മലപ്പുറം : പെരിന്തല്‍മണ്ണ മണ്ഡലം SYS കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ജില്ലാ തല ഖുര്‍ആന്‍ ക്വിസ് മത്സരം നാളെ (04 ഞായറാഴ്ച) രാവിലെ 8.30 ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കും. ജാതി മത ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന മത്സരം അമ്മ ജുസ്അ് അടിസ്ഥാനമാക്കി ഒബ്ജക്ടീവ് രീതിയിലാണ് സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികള്‍ രാവിലെ 8 മണിക്ക് മുമ്പായി ടൌണ്‍ഹാളില്‍ എത്തിച്ചേരേണ്ടതാണ്.
- SIDHEEQUE FAIZEE AMMINIKKAD