'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' ; SKSSF കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 ന്

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ , ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന ബഹുജന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 വ്യാഴാഴ്ച കോഴിക്കോട് കെ.എം.എ ഹാളില്‍ നടക്കും. 'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേവുമായി നടക്കുന്ന കാമ്പയിന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീ‍ന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. കാന്പയിന്റെ ഭാഗമായി മേഖലാ റാലികള്‍ പഠന ക്യാമ്പുകള്‍ , സെമിനാറുകള്‍ , കുടുംബ സദസ്സുകള്‍ , ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ നടക്കും. കാന്പയിന്റെ മുന്നോടിയായി 28, 30 തിയ്യതികളില്‍ മംഗലാപുരം, നന്തി, മഞ്ചേരി, പട്ടാമ്പി, ആലപ്പുഴ, എന്നിവിടങ്ങളില്‍ ജില്ലാ കൌണ്‍സിലര്‍മാര്‍ക്ക് പരിശീലന ക്ലാസുകള്‍ നടക്കും.
- SKSSF STATE COMMITTEE