കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര് സ്വാഗതം പറഞ്ഞു. പള്ളം ദാറുസ്സലാം മദ്റസ, ഉള്ളിയത്തടുക്ക റഹ്മത്ത് നഗര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ, മവ്വല്‍ ജംഗ്ഷന് റഹ്മത്ത് നഗര്‍ സുന്നി മദ്റസത്തുറഹ്മാനിയ്യ, മൊഗ്രാല്‍ കടവത്ത് അല്‍മദ്റസത്തുല്‍ ആലിയ (കാസര്‍ഗോഡ്), എളബേരംപാറ ശംസുല്‍ഹുദാ മദ്റസ (കണ്ണൂര്‍), കോട്ടത്തറവയല്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ (വയനാട്), തണ്ടോറപ്പാറ ഹയാത്തുല്‍ ഇസ്ലാം മദ്റസ, വെളിമണ്ണ-പുറായില്‍ ശംസുല്‍ഹുദാ മദ്റസ, ചുങ്കം-ഫറോക്ക് അല്‍മദ്റസത്തുല്‍ സിദ്ദീഖിയ്യ (കോഴിക്കോട്), തനാനാളൂര് റഹ്മത്ത് നഗര്‍ ബയാനുല്‍ഹുദാ മദ്റസ, നൈതല്ലൂര്‍ റോയല്‍ ഇസ്ലാമിക് മദ്റസ, ബദരിയ്യനഗര്‍-ഹൈസ്കൂള്‍പടി ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ, പാണിയാട്ടുപുറം ഹുജ്ജത്തുല്‍ ഇസ്ലാം മദ്റസ, പുല്ലിപ്പറമ്പ്-കുറ്റിപ്പാല തന്മിയത്തുല് ഉലൂം മദ്റസ, ഷാപ്പിന്‍കുന്ന് പള്ളിപ്പടി ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ, ചേരക്കാട് മാക്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മദ്റസ, മലപ്പുറം-മേല്‍മുറി സിറാജുല്‍ ഇസ്ലാം മദ്റസ, മുള്ളറ നഹ്ജുല്‍ ഹുദാ മദ്റസ, ചക്കാലക്കുന്ന് അല്‍മദ്റസത്തുല്‍ ഇംദാദിയ്യ (മലപ്പുറം), പട്ടംതൊടിക്കുന്ന് നൂറുല്‍ഹുദാ മദ്റസ, വലിയട്ട ഹിമായത്തുല്‍ ഇസ്ലാം മദ്റസ, അക്കംപൊതുവായില് ഹിമായത്തുല്‍ ഇസ്ലാം മദ്റസ, മംഗലംപാലം മദ്റസത്തുല്‍ ബദരിയ്യ, ഇരിമ്പിലാശ്ശേരി ഇര്‍ശാദുസ്വിബ്യാന്‍ മദ്റസ (പാലക്കാട്), കരൂപ്പടന്ന മന്സിലുല്ഹുദാ മദ്റസ, തോട്ടേക്കോട് മദ്റസത്തുല്‍ ഫതഹ് (തൃശൂര്‍), മുട്ടംതൈക്കാവ് ഫലാഹിയ്യ മദ്റസ, അമ്പാട്ടുകാവ് ജലാലിയ്യ മദ്റസ (എറണാകുളം) എന്നീ 28 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9297 ആയി.