ത്വലബാ ലീഡേഴ്‌സ് മീറ്റ് ഇന്ന് (12)

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്‌സ് മീറ്റ് ഇന്ന് ആഗസ്റ്റ് 12 തിങ്കള്‍ വൈകീട്ട് 4 മണിക്ക് കിഴിശ്ശേരിയില്‍ നടക്കും. മംഗലാപുരം, നീലഗിരി, കുടഗ്, ലക്ഷദീപ് തുടങ്ങി പതിനാലോളം ജില്ലാ ത്വലബാ നേതാക്കള്‍ സംബന്ധിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ സയ്യിദ് മുഹ്‌സിന്‍ മുഖ്യാഥിതിയായിരിക്കും.