സമസ്ത ബഹ്‌റൈന്‍ ഈദ് സംഗമം നടത്തി

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഈദ് സുദിനത്തോടനുബന്ധിച്ച് മനാമ സമസ്ത മദ്‌റസയില്‍ സംഘടിപ്പിച്ച ഈദ് സംഗമം വിദ്യാര്‍ഥിയുവജന പ്രതിഭകളുടെ വിവിധ കലാ പരിപാടികളാല്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. മനാമ, റിഫാ, ഹിദ്ദ്, ജിദാലി, മുഹറക്, ഹൂറ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ ഈദ് സന്ദേശ ഗാനങ്ങളും പ്രവാചക മദ്ഹ് ഗീതങ്ങളും ആലപിച്ചു. ഇസ്മായില്‍ ഏറവക്കാട്, മിദലാജ് കണ്ണൂര്‍ , അജ്മല്‍ റോഷന്‍ എടപ്പാള്‍ , നിയാസ് എന്നിവരുടെ നേത്രത്വത്തില്‍ നടന്ന ബുര്‍ദ മജ്‌ലിസ് ഏറെ ഹൃദ്യമായി. റമളാന്‍ കാമ്പയിനോടനുബന്ധിച്ച് മനാമ മദ്‌റസ വിദ്യാര്‍ത്ഥികളില്‍ സംഘടിപ്പിച്ച ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്‌സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സമ്മാന വിതരണവും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നിര്‍വഹിച്ചു. ഷൗകത്തലി ഫൈസി അദ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് മൗലവി നിര്‍വഹിച്ചു. കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, മുസ്തഫ കളത്തില്‍ , ഹംസ അന്‍വരി മോളൂര്‍ , ഉമറുല്‍ ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി സ്വാഗതവും ഹാഷിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain / Majeed Cholackode