സ്വരാജ്യ സ്നേഹം അര്ത്ഥപൂര്ണമാക്കുക: സമസ്ത

കോഴിക്കോട്: സ്വരാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി വിശദീകരിച്ച ഇസ്‌ലാം മണ്ണ് പുല്‍കാനുള്ള സന്ദേശമല്ല നല്‍കുന്നത്. രാജ്യത്തിന്റെ വ്യവസ്ഥകള്‍ മാനിക്കുന്ന രാഷ്ട്രത്തിലെ പൗരന്മാരുടെ തുല്യാവകാശങ്ങള്‍ ആദരിക്കുക, രാഷ്ട്ര നിര്‍മിതിക്ക് യത്‌നിക്കുക, പൂര്‍വ്വോപരി നമ്മുടെ രാഷ്ട്രത്തിന്റെ സമാധാനവും, ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക എന്നതു കൂടിയാണ്.. ഭരണഘടനയും വ്യവസ്ഥകളും ആദരപൂര്‍വ്വം സ്വീകരിച്ചു നടപ്പിലാക്കാന്‍ ഓരോ വിശ്വസാകിള്‍ക്കും ബാധ്യത ഉണ്ട്. വര്‍ഗീയ, വിഭാഗീയ, ഭീകരവാദ, തീവ്രവാദ, വിഭജന വാദ, വിഘടന വാദ ശക്തികളുമായി സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളോടും മത വിശ്വാസ മില്ലാത്തവരോടും സ്‌നേഹമസൃണമായി പെരുമാറാന്‍ ഈ സ്വാതന്ത്യദിനം എല്ലാവര്‍ക്കും പ്രചോദനമാവട്ടെ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, മുഖ്യാകര്യദര്‍ശി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഖജാഞ്ചി പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ പുറപ്പെടുവിച്ച സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.