സമസ്ത പൊതുപരീക്ഷ; റാങ്ക് ജോതാക്കളെ ആദരിച്ചു

പെരിന്തല്‍മണ്ണ : സമസ്ത പൊതുപരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മണ്ഡലം എസ് വൈ എസ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. അഞ്ചാം തരത്തില്‍ ഒന്നാം റാങ്ക് നേടിയ മിന്‍ഹാജ എടയാറ്റൂര്‍ , ഏഴാം തരത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്വിമ അമല്‍ മരുതല, പത്താംതരത്തില്‍ മൂന്നാം റാങ്ക് നേടിയ മുഫീദ പുല്ലിക്കുത്ത് എന്നിവരെയാണ് ആദരിച്ചത്. റാങ്ക് ജേതാക്കള്‍ക്ക് സമസ്ത സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടിമുസ്ലിയാര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ പി. കെ അബൂബക്കര്‍ ഹാജി, .പി. അബൂബക്കര്‍ ഖാസിമി, കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, പി.കെ. മുഹമ്മദ് കോയതങ്ങള്‍ , ശമീര്‍ ഫൈസി ഒടമല, പി.. അസീസ്, അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ സംബന്ധിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് സ്വാഗതവും ശമീര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SIDHEEQUE FAIZEE AMMINIKKAD