പൊന്‍മളയെ തള്ളിപ്പറഞ്ഞ് മുഹമ്മദ് രാമന്തളിയും യുവ നേതാക്കളും പരസ്യമായി രംഗത്ത്
വാഗ്‌ദാനങ്ങളുമായി കാന്തപുരം പിറകെ; ഒടുവില്‍ പൊന്‍മളയുടെ പേരിൽ നിഷേധ കുറിപ്പും
വാഗ്‌ദാനങ്ങളുമായി കാന്തപുരം പിറകെ; ഒടുവില്‍ പൊന്‍മളയുടെ പേരിൽ നിഷേധ കുറിപ്പും
![]() |
പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാർ |
അതു കൊണ്ടുതന്നെ ആരോപണ–പ്രത്യാരോപണങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും "മുടിയുടെ നിജസ്ഥിതി ബോധ്യപ്പെടും വരെ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന" ഔദ്യോഗിക സമസ്‌തയുടെ ആഹ്വാനം വന്നപ്പോഴും പ്രസ്‌തുത കേശം യാഥാര്‍ത്ഥ്യമാണെന്ന് പ്രസ്‌താവിക്കാന്‍ കാന്തപുരത്തിന്റെ നേത്ർ ത്വത്തിലുള്ള (സമാന്തര)മുശാവറ അംഗങ്ങള്‍ തയ്യാറായിരുന്നില്ല.
![]() |
വ്യാജകേശ ശേഖര ത്തിൽ നിന്ന് |
ഇത്തരത്തിലുള്ള ചില നേതാക്കളുടെയും അണികളുടെയും നീക്കമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് കാന്തപുരത്തിനെതിരെയുള്ള നീക്കമായി കണ്ട ചിലര്‍(രണ്ടാം ഗ്രൂപ്പ്) വ്യാജ മുടിക്കു വേണ്ടി വാദിക്കാനും കാന്തപുരത്തിന്റെ പ്രീതി നേടിയെടുക്കാനും ശ്രമിച്ചു വരികയായിരുന്നു.
എന്നാൽ സംഘടനാ ഭദ്രതയോര്‍ത്ത് മറ്റുള്ളവരും അഭിപ്രായ വിത്യാസം പ്രകടമാക്കാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് വ്യാജ കേശത്തെ കുറിച്ച് കുടുംബത്തിനു പുറത്തുള്ളവരോടും ഉപദേശിക്കാന്‍ പൊന്മള അബ്‌ദുല്‍ ഖാദര്‍ മുസ്ല്യാരുടെ നേത്രത്തിൽ ചിലര് ശ്രമിക്കുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍പരസ്യമായത്.. "ഇതു വരെ താന്‍ ആ മുടി കണ്ടിട്ടുമില്ല, അതിനു പോയിട്ടുമില്ല.. അതു വളരെ റോങ്ങായ പരിപാടിയാണ്" എന്ന ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള അദ്ധേഹത്തിന്റെ ഉത്തരമാണിപ്പോള്‍ അണികള്‍ക്കിയില്‍ ചര്‍ച്ചയായിരിക്കുന്നത്. നേരത്തെകാന്തപുരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മുടി വിവാദത്തെ തുടര്‍ന്നുള്ള പത്രസമ്മേളനങ്ങളിലടക്കം നിരവധി വേദികളില്‍ പങ്കെടുത്തിരുന്നെങ്കിലും വ്യാജമുടിയിലുള്ള അവിശ്വാസം അദ്ധേഹം പരസ്യമാക്കിയിരുന്നില്ല.
ഇതോടെ പ്രതിരോധത്തിലായ വ്യാജകേശത്തെ പിന്തുണക്കുന്ന രണ്ടാം ഗ്രൂപ്പ് ഇതോടെ പൊന്‍മളക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ന് പുറത്ത് വിട്ട ഒരു ചാനല്‍ റിപ്പോര്‍ട്ടിലാണ് പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്ല്യാരെ സുന്നികള്‍ വിശ്വസിക്കാന്‍ പാടില്ലെന്ന് രണ്ടാം ഗ്രൂപ്പിനെ പിന്തുണക്കുന്ന മുഹമ്മദ് രാമന്തളി പറഞ്ഞിരിക്കുന്നത്. ഈ വ്യാജകേശം അംഗീകരിക്കാത്ത പൊന്‍മളയെ പുറത്താക്കണമെന്ന് രാമന്തളിക്കുപുറമെ മറ്റു നിരവധി യുവ സംഘടനാ നേതാക്കളും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയയാണ്.(പ്രസ്തുത ചാനൽ ന്യൂസ് താഴെ)