വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ സെപ്തംബര്‍
1 ന്
ഞായറാഴ്ച നടക്കുന്ന ഹജ്ജ്
ക്യാമ്പ് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. കേന്ദ്ര
ഹജ്ജ് കമ്മിറ്റി മെമ്പര്‍
അബ്ദുസ്സമദ് പൂക്കോട്ടൂരാണ്
ക്യാമ്പിന് നേതൃത്വം നല്‍കുക.
ജില്ലയില്‍
നിന്നും ഈ വര്‍ഷം ഹജ്ജിന്
പോകുന്ന അറുന്നൂറോളം
പ്രതിനിധികളാണ് ക്യാമ്പില്‍
പങ്കെടുക്കുക. ഹജ്ജിന്റെ
അമലിന്റെ പ്രായോഗിക രൂപം
പ്രദര്‍ശിപ്പിക്കുന്ന പരിശീലന
ക്ലാസ്സ് ആദ്യമായി വിശുദ്ധ
കര്‍മ്മത്തിനു പോകുന്ന
ഹജ്ജാജിമാര്‍ക്ക് ഏറെ
ഉപകാരപ്രദമാണ്. ഹാഫിളുകളുടേയും
മുതഅല്ലിമീങ്ങളുടേയും
സാന്നിദ്ധ്യത്തില്‍ നടക്കുന്ന
പ്രത്യേക പ്രാര്‍ത്ഥനയോടെ
ക്യാമ്പ് സമാപിക്കും.
- Shamsul Ulama Islamic Academy VEngappally