ത്വലബാ തജ്‌രിബ സംസ്ഥാനതല പ്രഖ്യാപനം നാളെ (13)

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി നടപ്പിലാക്കുന്ന തജ്‌രിബ മഹല്ല് തല ദഅ്‌വാ കാമ്പയിന്റെ സംസ്ഥാനതല പ്രഖ്യാപനം നാളെ മലപ്പുറം പാണക്കാട് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രഥമഘട്ടത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, നീലഗിരി, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി നടപ്പില്‍ വരുത്തുക. സംസ്ഥാനത്തെ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാര്‍ത്ഥികളാണ് മഹല്ല് തല ദഅ്‌വാസ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മഹല്ല് മീറ്റ്, കുടുംബ സംഗമം, ഗൃഹ സന്ദര്‍ശനം, യുവജന സംഗമം, വിദ്യാര്‍ത്ഥി മീറ്റ്, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളാണ് സംസ്ഥാനത്തെ 300 മഹല്ലുകളില്‍ തജ്‌രിബയുടെ ഭാഗമായി നടക്കുക. ജില്ലാ തല തജ്‌രിബ സംഗമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും.
- twalabastate wing