മലപ്പുറം
: SKSSF ത്വലബാ
വിംഗ് സംസ്ഥാന കമ്മിറ്റി
സംഘടിപ്പിക്കുന്ന ജില്ലാ
ലീഡേഴ്‌സ് മീറ്റ് ആഗസ്റ്റ്
12 തിങ്കള്‍
മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടിക്കടുത്ത്
കിഴിശ്ശേരിയില്‍ നടക്കും.
കിഴിശ്ശേരിക്കടുത്ത്
തൃപ്പനഞ്ചി ഉസ്താദിന്റെ
ആത്മീയ സന്നിധിയില്‍ നടക്കുന്ന
ക്യാമ്പ് 12 (തിങ്കള്‍)
ന് വൈകുന്നേരം
നാല് മണിക്ക് SKSSF സംസ്ഥാന
അദ്ധ്യക്ഷന്‍ പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി
ഓണംപിള്ളി മുഹമ്മദ് ഫൈസി
മുഖ്യപ്രഭാഷണം നടത്തും.
ത്വലബാ മുന്‍
സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോള്‍
മലേഷ്യന്‍ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ
സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍
കുറുമ്പത്തൂര്‍ മുഖ്യാഥിതിയായിരിക്കും.
മംഗലാപുരം,
നീലഗിരി,
കുടഗ്,
ലക്ഷദീപ്
തുടങ്ങി കേരളത്തിനകത്തും
പുറത്തുനിന്നുമായി പതിനാലോളം
ജില്ലാ ത്വലബാ നേതാക്കള്‍
സംബന്ധിക്കും.
ത്വലബ
സംസ്ഥാന അദ്ധ്യക്ഷന്‍ റിയാസ്
പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ച
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍
സി പി ബാസിത് ചെമ്പ്ര സ്വാഗതം
പറഞ്ഞു. സയ്യിദ്
ഹമീദ് മഞ്ചേരി, ജുറൈജ്
കണിയാപുരം, ത്വയ്യിബ്
കുയ്‌തേരി തുടങ്ങിയവര്‍
പ്രസംഗിച്ചു. ഓര്‍ഗനൈസര്‍
റാഫി മുണ്ടംപറമ്പ് നന്ദിയും
പറഞ്ഞു.
- twalabastate wing