കാസറകോട്
: ചെമ്പരിക്ക
ഖാസി സി. മുഹമ്മദ്
കുഞ്ഞി മുസ്ല്യാരുടേയും,
ചെമ്പിരിക്ക-
മംഗലാപുരം
ഉള്‍പ്പെടെ നൂറിലധികം
മഹല്ലുകളുടെ ഖാസിയായിരുന്നു
ശഹീദ് സി.എം.
അബ്ദുള്ള
മൗലവിയുടെയും പേരിലുള്ള
മെമ്മോറിയല്‍ ട്രസ്റ്റിന്റെ
കെട്ടിടത്തിന് പാണക്കാട്
സയ്യിദ് അബ്ബാസ് അലി ശിഹാബ്
തങ്ങള്‍ ശിലാ സ്ഥാപനം നടത്തി. ചെമ്പിരിക്ക
ജുമാ മസ്ജിദിന് സമീപത്തായി
ശഹിദ് ഖാസി, സി.എം.അബ്ദുള്ള
മൗലവിയുടെ പേരിലുണ്ടായിരുന്ന
സ്ഥലത്താണ് ട്രസ്റ്റിന്
വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നത്. കീഴൂര്‍-മംഗലാപുരം
സംയുക്ത ജമാഅത്ത്, ദക്ഷിണ
കനറ ജില്ലാ ഖാസി ത്വാഖ അഹമ്മദ്
അല്‍-അസ്ഹരിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
ശിലാസ്ഥാപന ചടങ്ങ് പാണക്കാട്
സയ്യിദ് അബ്ബാസ് അലി ശിഹാബ്
തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
ട്രസ്റ്റ്
ചെയര്‍മാന്‍ മുഹമ്മദ് ശാഫി
സി.എ.
സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എഫ്
സ്റ്റേറ്റ് സെക്രട്ടറി
സത്താര്‍ പന്തല്ലൂര്‍ മുഖ്യ
പ്രഭാഷണം നടത്തി. അന്‍വര്‍
ഹുദവി മാവൂര്‍ , നൗഫല്‍
ഹുദവി കൊടവള്ളി, സി.എം.
ഉബൈദ് മുസ്ല്യാര്‍
, കുഞ്ഞഹമ്മദ്
സഅദി, സി.എ.അബ്ദുള്ള
മൗലവി, അഹമ്മദ്
ശാഫി ദേളി, കുഞ്ഞബ്ദുള്ള
ചേറ്റ് കുണ്ട്, എസ്.വൈ.എസ്
ഉദുമ മണ്ഢലം ഭാരവാഹികളായ
ഖത്തര്‍ ഇബ്രാഹിം ഹാജി,
ഹമീദ് കുണിയ,
താജുദ്ദീന്‍
ചെമ്പിരിക്ക, കല്ലട
അബദുള്‍ ഖാദര്‍ , ശംസുദ്ദീന്‍
ചെമ്പിരിക്ക, അബ്ദുള്‍
ഖാദര്‍ സഅദി, മജീദ്
ചെമ്പിരിക്ക, ഇംദാദ്
പള്ളിക്കര തുടങ്ങിയവര്‍
സംസാരിച്ചു. സുലൈമാന്‍
ദാരിമി നന്ദിയും പറഞ്ഞു.
- HAMEED KUNIYA Vadakkupuram