ശിഹാബ് തങ്ങള്‍ ; മറക്കാന്‍ മടിക്കുന്ന ഓര്‍മകള്‍ : SKIC റിയാദ്

റിയാദ് : മറക്കാന്‍ മടിക്കുന്ന ഓര്‍മകളാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയത്. തങ്ങളുടെ നിലപാടുകളുടെ പ്രസക്തി കേരളീയ സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. സമൂഹത്തിലേക്ക് തങ്ങള്‍ നീട്ടിയ കാരുണ്യത്തിന്റെ കൈ തങ്ങളുടെ മരണ ശേഷം കൂടുതല്‍ കരുത്തോടെ തണലേകുന്നതാണ് വര്‍ത്തമാന കേരളം നല്‍കുന്ന കാഴ്ച. ബൈത്തുറഹ്മ 'വന പദ്ധതി അതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് ഏകദിന ക്യാമ്പില്‍ ശിഹാബ് തങ്ങള്‍ ഓര്‍മകളില്‍ എന്ന വിഷയാവതരണത്തില്‍ ഫവാസ് ഹുദവി പട്ടിക്കാട് പറഞ്ഞു. റമദാനിന്റെ ചൈതന്യം അബൂബക്കര്‍ ഫൈസി ചെങ്ങമനാടും റമദാന്‍ ഖുര്‍ആനിലൂടെ മുസ്തഫ ബാഖവി പെരുമുഖവും അതരിപ്പിച്ചു. കണ്ണൂര്‍ ആററക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റിയാസ് അലി ഹുദവി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മസ്ഊദ് കൊയ്യോട്, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്നുപതിററാണ്ടിന്റെ പ്രവാസത്തോട് വിട ചൊല്ലി നാട്ടിലേക്ക് പോകുന്ന മൊയ്തീന്‍ ചെറുവണ്ണൂരിന് ഉപഹാരം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, ഉമര്‍ കോയ യൂനിവേഴ്‌സിററി, ഹംസ മുസ്ലിയാര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. സമദ് പെരുമുഖം സ്വാഗതവും ഷാഫി വടക്കേകാട് നന്ദിയും പറഞ്ഞു.
- Alavikutty. AK Olavattoor