വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; സ്വാഗതസംഘം യോഗം ബുധനാഴ്ച

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 10-ാം വാര്‍ഷിക 1-ാം സനദ് ദാന സമ്മേലളനത്തിന്റെ സംഘാടക സമിതി യോഗം 15 ന് ബുധനാഴ്ച രാവിലെ 10.30 ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്. മുഴുവന്‍ കമ്മിറ്റി അംഗങ്ങളും സ്വാഗതസംഘം, സബ്കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി അറിയിച്ചു.