തൃശൂര്‍ :
'പരിസ്ഥിതി
നിലനില്‍പ്പിന്റെ ജീവതാളം'
എന്ന പ്രമേയത്തില്‍
തൃശൂര്‍ മേഖല സംഘടിപ്പിക്കുന്ന
ശുചിത്വ കാമ്പയിനിന് തുടക്കമായി.
എം ഐ സി പരിസരത്തു
നിന്നാരംഭിച്ച ശുചിത്വ യജ്ഞം
12, 19, 26 ജൂണ്‍
2 എന്നീ
ദിവസങ്ങളില്‍ യഥാക്രമം ശക്തന്
സ്റ്റാന്റ്, കെ
എസ് ആര് ടി സി, വടക്കേ
സ്റ്റാന്റ് പരിസരങ്ങളിലും
നടക്കും. SKSSF സേവന
വിഭാഗമായ വിഖായയുടെ തൃശൂര്‍
മേഖലാ ഘടകത്തിനു കീഴില്‍
പ്രത്യേക പരിശീലനം നേടിയ 33
വളണ്ടിയര്‍മാരാണ്
ശുചിത്വ യജ്ഞത്തിന് നേതൃത്വം
നല്‍കുന്നത്. റോഡരികിലെ
മാലിന്യ നിക്ഷേപത്തിന് സ്ഥിര
പരിഹാരമെന്നോണം നഗരത്തിലെ
ചില ഭാഗങ്ങളിന്‍ പൂന്തോട്ട
നിര്‍മ്മാണവും ഇതിന്റെ ഭാഗമായി
നടക്കും. SKSSF സംസ്ഥാന
ജന സെക്രട്ടറി ഓണമ്പിള്ളി
മുഹമ്മദ് ഫൈസി കാമ്പയിന്
ഉല്‍ഘാടനം ചെയ്തു.
കാമ്പയിനിന്റെ
സമാപനം ജൂണ്‍ 5 ന്
വൈകിട്ട് 5 മണിക്ക്
മേയര്‍ ഐ പി പോള്‍ ഉല്‍ഘാടനം
ചെയ്യും. 'പരിസ്ഥിതി
നിലനില്‍പ്പിന്റെ ജീവതാളം'
എന്ന വിഷയത്തില്‍
ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മുഖ്യ പ്രഭാഷണം നടത്തും.
കോര്പ്പറേഷന്
ആരോഗ്യ സ്റ്റാന്റിങ്ങ്
കമ്മിറ്റി ചെയര്മാന്
ശ്രീനിവാസന്, കൊക്കാല
കൗണ്‍സിലര്‍ മുകേഷ് കൂളപ്പറമ്പില്‍
തുടങ്ങിയവര്‍ ചടങ്ങില്‍
സംബന്ധിക്കും.