അഖില കേരള ഹിഫ്ള് മത്സരം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും

സമാപന സംഗമത്തില്‍ പ്രശസ്ത ഖാരിഉം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേര്‍സിറ്റിയിലെ ലക്ചററുമായ ശൈഖ് മുഹമ്മദ്‌ അല്‍ മുറൈജിയുടെ ഖുര്‍ആന്‍ പാരായണം ഉണ്ടായിരിക്കും
തൃശൂര്‍ (MIC) : മെയ് 3,4,5(വെള്ളി,ശനി,ഞായര്‍) തിയ്യതികളിലാണ് മത്സരം. വെള്ളിയാഴ്ച 4നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ല പ്രസിഡന്‍റ് ബഹു:എസ എം കെ തങ്ങള്‍ ബാ അലവി പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും.ശേഷം ഒന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകും. ശനിയാഴ്ച രണ്ടാം റൗണ്ട് മത്സരം. ഞായറാഴ്ച കാലത്ത് 9 മുതല്‍ ഒരു മണി വരെയാണ് ഫൈനല്‍ റൗണ്ട് മത്സരം.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 50000 രൂപ വീതം ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 25000, മൂന്നാം സമ്മാനം 10000വീതവും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെടും.
മേയ് 5നു നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 4നു ആരംഭിക്കും. സംഗമത്തില്‍ പ്രശസ്ത ഖാരിഉം ഈജിപ്തിലെ അല അസ്ഹര്‍ യൂനിവേര്‍സിറ്റിയിലെ ലക്ചററുമായ ശൈഖ് മുഹമ്മദ്‌ അല്‍ മുറൈജിയുടെ ഒരു മണിക്കൂര്‍ നീളുന്ന അതിമനോഹരമായ ഖുര്‍ആന്‍ പാരായണം ഉണ്ടായിരിക്കും. ദാറുല്‍ ഹുദാ യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ് വി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കുംപരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, കണ്‍വീനര്‍ ബഷീര്‍ ഹാജി എന്നിവര്‍ അറിയിച്ചു.