കോഴിക്കോട്
: സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
ശില്‍പശാല ജൂണ്‍ 1, 2
തിയ്യതികളില്‍
എടപ്പാള്‍ ആയുര്‍ഗ്രീനില്‍
നടക്കും. ജൂണ്‍
1 ന്
വൈകീട്ട് സമസ്ത പ്രസിഡന്റ്
ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യും.
പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
അദ്ധ്യക്ഷത വഹിക്കും.
സംഘാടനം,
നയരേഖ ചര്‍ച്ച,
കലണ്ടര്‍,
രജതജൂബിലി,
മീറ്റ് ദ
പ്രസ്സ്, ആസ്വാദനം
തുടങ്ങിയ വിവിധ സെഷനുകളില്‍
സംഘടനാ രംഗത്തെ പ്രമുഖര്‍
സംബന്ധിക്കും. ഞായറാഴ്ച
വൈകിട്ട് 5 മണിക്ക്
ക്യാമ്പ് സമാപിക്കും.
സംസ്ഥാന
സെക്രട്ടറിയേറ്റ് സംസ്ഥാന
തല ഉപസമിതി ചെയര്‍മാന്‍മാര്‍,
കണ്‍വീനര്‍മാര്‍,
ജില്ലാ പ്രസിഡന്റ്
- സെക്രട്ടറിമാര്‍,
എന്നിവരാണ്
രണ്ട് ദിവസത്തെ ക്യാമ്പില്‍
പങ്കെടുക്കേണ്ടതെന്ന് ജന.
സെക്രട്ടറി
ഓണംപിള്ളി മുഹമ്മദ് ഫൈസി
അറിയിച്ചു.