ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, ഒ.എം മുഹമ്മദ് ഹാജി, എസ്.കെ ഹംസ ഹാജി എന്നിവരെ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ് ലിയാർ ആദരിക്കുന്നു |
തൃക്കരിപ്പൂർ : ഇലാഹീ ശിക്ഷകളിൽ നിന്നു രക്ഷ നേടാൻ ദൈവീക ചിന്ത മുറുകെ പിടിക്കണമെന്ന് സമസ്ത സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‍ലിയാർ ആവശ്യപ്പെട്ടു. ത്രിക്കരിപ്പൂർ മെട്ടമ്മലിൽ നടന്ന SKSSF സ്റ്റേറ്റ് കൌൺസിൽ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് നാഫി അസ് അദി അധ്യക്ഷത വഹിച്ചു.താജുദ്ധീൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സി.അബ്ദുൽ അസീസ് ഹാജി, ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, ഒ.എം മുഹമ്മദ് ഹാജി, മദ്‍റസ കേന്ദ്ര നവീകരണ ബോർഡ് അംഗമായി തെരെഞ്ഞെടുത്ത എസ്.കെ ഹംസ ഹാജി എന്നിവരെ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‍ലിയാർ ആദരിച്ചു. ബശീർ ഫൈസി, താജുദ്ധീൻ അസ്‍അദി, സുബൈർ ഖാസിമി, ശമീർ ഹൈതമി സംസാരിച്ചു. ഹാരിസ് അൽ ഹസനി മെട്ടമ്മൽ സ്വാഗതവും നൌഷാദ് തെക്കെക്കാട് നന്ദിയു പറഞ്ഞു.